matma books

KISHORE MATHEW

എഴുത്തുകാരനും ചിത്രകാരനുമാണ് കിഷോർ മാത്യു. പ്രശസ്ത നോവലിസ്റ്റ് മാത്യു മറ്റത്തിന്റെ മകനായ കിഷോർ മാത്യു 'നാം' എന്ന പുസ്തകം കൂടാതെ 'ഒരാൾ', 'തുറമുഖം'. എന്നീ നോവലുകളും എഴുതിയിട്ടുണ്ട്. തന്റെ സാഹിത്യ നേട്ടങ്ങൾക്കൊപ്പം, ഒരു ചിത്രകാരനെന്ന നിലയിലും ശ്രദ്ധേയമായ ജീവിതവും ഇദ്ദേഹത്തിനുണ്ട് , മംഗളം പബ്ലിക്കേഷൻസിൽ 8 വർഷവും മലയാള മനോരമയിൽ 14 വർഷവും പ്രവർത്തിച്ചിട്ടുണ്ട്. ഏഴുത്തിനോടും ചിത്രകലയോടുമുള്ള അദ്ദേഹത്തിന്റെ അഗാധമായ അഭിനിവേശം വായനക്കാരെയും ചിത്രാസ്വാദകരെയും ഒരുപോലെ പ്രചോദിപ്പിക്കുന്നു. സാഹിത്യ ,ചത്രകലാമേഖലയിലുള്ളവരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കൊച്ചിയിൽ 'മാറ്റ്മ' എന്ന സ്ഥാപനത്തെ ഇദ്ദേഹം നയിക്കുന്നു .