
Naam
Journey of Life
₹200.00₹189.00
Book: NAAM
Author: KISHORE MATHEW
Category :PHILOSOPHY, SELF MOTIVATION
ISBN:978-93-341-2670-9
Publishing Date: 2025
Publisher: MATMA BOOKS
Number of pages: 112
Language: MALAYALAM
നാം എന്ന ഒരു ബോധം മാത്രമാണ് നിലനിൽക്കുന്നത്.ആ ബോധത്തിലാവട്ടെ ചുറ്റുപാടുള്ളവരെല്ലാം തുടക്കം മുതലേ കൈകടത്തുന്നു. മാതാപിതാക്കൾ മുതൽ അധ്യാപകർ, സുഹൃത്തുക്കൾ, സമൂഹം എന്നു തുടങ്ങി നാം കണ്ടുമുട്ടുന്ന ഏവരുടേയും സ്വാധീനം നമ്മിൽ വല്ലാതെ പിടിമുറുക്കുന്നു. നിരന്തരമായ ഉപദേശങ്ങളും ചിട്ടകളും നിയന്ത്രണങ്ങളും കൊണ്ട് നമ്മെ ഒരുതരം ഹിപ്നോസിസിന് വിധേയമാക്കുന്നു. അതിന്റെ പരിണിതഫലമായി നമ്മൾ അവരുടെ ഒരു സൃഷ്ടിയായി മാറുന്നു. അവരുടെ ചലനങ്ങൾക്കും നിയന്ത്രണങ്ങൾക്കും അടിമകളായി നമ്മൾ മാറുന്നു. അവർക്ക് നമ്മെ ചിരിപ്പിക്കുവാനും, കരയിക്കുവാനും ഉയർത്തുവാനും താഴ്ത്തുവാനും കഴിയും. അങ്ങനെ നാം അവരുടെ കളിപ്പാട്ടങ്ങളാകുന്നു. ഇതിനെയെല്ലാം അതിജീവിക്കുവാൻ സ്വാതന്ത്ര്യത്തോടെ, സംതൃപ്തിയോടെ ജീവിക്കുവാൻ നാം ഒരു പ്ലാൻ ബികണ്ടെത്തേണ്ടതുണ്ട്.
