

" ഫ്രീഡം "
ചിത്രപ്രദർശനം തുടങ്ങി
20 കലാകാരന്മാരുടെ സംയുക്ത ചിത്രകലാ പ്രദർശനം " ഫ്രീഡം " കൊച്ചി മരട് മാറ്റ്മ ആർട്ട് ഗ്യാലറിയിൽ തുടങ്ങി. തൃപ്പൂണിത്തുറ ആർ.എൽ.വി കോളേജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്സ് പ്രിൻസിപ്പാൾ പ്രൊഫസർ ആർ. രാജലക്ഷ്മി പ്രദർശനം ഉദ്ഘാടനം ചെയ്തു. ടി. എൻ സുബോധ് കുമാർ, അജീഷ്, കിഷോർ മാത്യു എന്നിവരുടെ ക്ലാസുകൾ നടന്നു.
തൃപ്പൂണിത്തുറ ആർ.എൽ.വി കോളേജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്സ് പ്രിൻസിപ്പാൾ പ്രൊഫസർ ആർ. രാജലക്ഷ്മി പ്രദർശനം ഉദ്ഘാടനം ചെയുന്നു.






സ്ഥിരം ചിത്രരചനാ ശൈലികളുടെ നാലു ചുവരുകൾക്കുള്ളിൽ നിൽക്കാതെ, സ്വതന്ത്രമായ ചിത്രകലാ ശൈലി കണ്ടെത്താനുള്ള ചിത്രകാരന്മാരുടെ ശ്രമം ചിത്രകല ആസ്വാദകർക്ക് വേറിട്ട അനുഭവമായി. മണികണ്ഠൻ പി , ചന്ദ്രമ്മ വി എസ്, ഗീതാകുമാരി ടി.പി, സീമ വി നടരാജൻ, മഞ്ജു അയ്യപ്പൻ, അഞ്ജു തോമസ്, ഡോണ ജോളി ജേക്കബ്, ധന്യ ലോഹി,ബിന്ദു ആർ, ജ്യോതി വിശ്വനാഥൻ, ആമിന കടയ്ക്കൽ, ടെസി മാത്യു, രാധ വിശ്വം,ശുഭ എസ് നാഥ്, സുനിൽ കെ ജി, ഉത്തര മഹിൻ, മഹേഷ് എൻ എസ്, സജീവ് നാരായണൻ, കുര്യൻസ് മാത്യു, രാജു ആർ. എന്നിവരുടെ ചിത്രങ്ങളാണ് പ്രദർശനത്തിനുള്ളത്.






കൊച്ചി ‘മാറ്റ്മ ആർട് കളക്ടീവ്’ ആണ് പ്രദർശനത്തിന്റെ സംഘാടകർ. 10.00 മുതൽ വൈകിട്ട് 6.30 വരെയാണ് പ്രദർശനം. പ്രദർശനം 20ന് സമാപിക്കും.
ADDRESS
Planet Tower, Kannadikkad Road Maradu, Kochi-682304
CONTACTS
8281310030, 9496882020
creative@matma.in
